By
Admin
/
Dec 03, 2020 //
Editor's Pick /
പുതിയ ഉയരംകുറിച്ച് സൂചികകള്‍: സെന്‍സെക്സില്‍ 149 പോയന്റ് നേട്ടത്തോടെ തുടക്കം
മുംബൈ: പുതിയ ഉയരം കുറിച്ച് വ്യാഴാഴ്ച വ്യാപാരത്തിന് തുടക്കമിട്ട് ഓഹരി വിപണി. സെൻസെക്സ് 148 പോയന്റ് നേട്ടത്തിൽ 44,766ലും നിഫ്റ്റി 47 പോയന്റ് ഉയർന്ന് 13,161ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 969 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 226 ഓഹരികൾ നഷ്ടത്തിലുമാണ്. 44 ഓഹരികൾക്ക് മാറ്റമില്ല.
ഒഎൻജിസി, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, എൽആൻഡ്ടി, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എൻടിപിസി, എച്ച്സിഎൽ ടെക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ടിസിഎസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
Sensex, Nifty open at fresh record highs
Related News
Comments