News

Get the latest news here

മരിക്കുന്നതിന് 8 മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി; സി.ബി.ഐ. അന്വേഷണം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ച് സി.ബി.ഐ.യുടെ അന്വേഷണം. മരിക്കുന്നതിന് എട്ട് മാസം മുമ്പ് ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ചാണ് സി.ബി.ഐ. വിശദാംശങ്ങൾ തേടിയത്. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സി.ബി.ഐ. ചോദ്യംചെയ്തു.

ബാലഭാസ്കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെക്കുറിച്ച് സംശയമുണ്ടെന്ന് ബന്ധുക്കൾ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇൻഷുറൻസ് പോളിസിയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നത്.

ഇൻഷുറൻസ് പോളിസിയിൽ ബാലഭാസ്കറിന്റെ സുഹൃത്തും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോൺ നമ്പറും ഇ-മെയിൽ വിലാസവുമാണ് നൽകിയിരുന്നത്. ഇതാണ് ദുരൂഹതയ്ക്കും സംശയത്തിനും കാരണമായത്. അതിനിടെ, അപകടത്തിന് ശേഷം ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടർമാരെയും സി.ബി.ഐ. ചോദ്യംചെയ്തു. ഇവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ബാലഭാസ്കറിന്റെ മരണത്തിൽ എല്ലാവശങ്ങളും പരിശോധിച്ച് അന്വേഷണം നടത്താനാണ് സി.ബി.ഐ. സംഘത്തിന്റെ തീരുമാനം.

Content Highlights: balabhaskar death: cbi inquiry about his insurance policy
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.