News

Get the latest news here

ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി സാരിയില്‍ തൂങ്ങി പുറത്തേക്ക് ചാടി, വീണ് ഗുരുതര പരിക്ക്‌, ദുരൂഹത

കൊച്ചി : മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ നിന്ന് വീട്ടുജോലിക്കാരി താഴേക്ക് ചാടിയ സംഭവത്തിൽ ദുരൂഹത. ഇവരെ അതീവ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഫ്ളാറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യും.

ഇന്ന് രാവിലെ 8 മണിയോടെയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്ന് തമിഴ്നാട്ടുകാരിയായ 50 വയസ്സുകാരി താഴേക്ക് ചാടിയത്. ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് സാരി കെട്ടിയിട്ട് അതിൽ തൂങ്ങിയാണ് അവർ താഴേക്ക് ചാടിയത്. അതീവ ഗുരുതരാവസ്ഥയിലാണ് പിന്നീട് ഇവരെ പ്രദേശവാസികൾ കണ്ടെത്തുന്നത് . എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്ഇവർ.

മാനസികസമ്മർദ്ദമോ ശാരീരികമായ പീഡനമോ ഇവർ അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. താഴേക്ക് ചാടുമ്പോഴും ഫ്ളാറ്റിന്റെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ദിവസങ്ങളായി ഇവർ ഫ്ളാറ്റിനുള്ളിൽ അകപെട്ടതാണോ എന്ന സംശയവും പോലീസിനുണ്ട്.

ഫ്ളാറ്റിന്റെ ഉടമ എറണാകുളം സ്വദേശിയായ ഇംത്യാസ് അഹമ്മദിന്റേതാണ് ഫ്ളാറ്റ്. ഫ്ളാറ്റ് ഉടമകളുടെ അസോസിയേഷന്റെ സെക്രട്ടറിയാണ് ഇയാൾ.

content highlights:Domestic help fell from flat


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.