News

Get the latest news here

അവ മക്കളെ പോലെ; ബുദ്ധവിഹാരത്തില്‍ പാമ്പുകളെ സംരക്ഷിച്ച്‌ സന്ന്യാസി

പെരുമ്പാമ്പിനേയും അണലിയേയും മൂർഖനേയുമൊക്കെ കഴുത്തിലിട്ടും തലോടിയും ശുശ്രൂഷിച്ചുമാണ് വിലാതയെ നമുക്ക് എപ്പോഴും കാണാനാവുക. ഭൂമിയുടെ അവകാശികളാണ് എല്ലാ ജീവജാലങ്ങളും, ഓരോ ജീവിയ്ക്കും പ്രകൃതിയിൽ അവയുടേതായ ഇടപെടലുകളുണ്ട്. പാമ്പുകൾക്കുമുണ്ട് പ്രാധാന്യം. അതു കൊണ്ടാണ് അവയെ സംരക്ഷിക്കണമെന്ന തോന്നലുണ്ടായത്-ബുദ്ധസന്യാസിയായ വിലാതയുടെ വാക്കുകൾ.

മ്യാൻമാർ യാങ്കോണിലെ ബുദ്ധവിഹാരത്തിലാണ് വിലാത പാമ്പുകളെ സംരക്ഷിക്കുന്നത്. സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കരിഞ്ചന്തയിൽ എത്തിപ്പെടുന്ന ഇവ കൊല്ലപ്പെടുമെന്ന് വിലാത പറയുന്നു. പാമ്പുകളെ പിടികൂടുന്നവർ അവയെ വിറ്റഴിക്കും. ചർമത്തിനും വിഷത്തിനും മറ്റുമായി ഇവ കൊല്ലപ്പെടുകയും ചെയ്യും. വിലാത തുടരുന്നു.

അഞ്ച് കൊല്ലങ്ങൾക്ക് മുമ്പാരംഭിച്ച സംരക്ഷണകേന്ദ്രത്തിലേക്ക് പിടികൂടുന്ന പാമ്പുകളെ വിവിധ സർക്കാർ ഏജൻസികളും നാട്ടുകാരും എത്തിക്കാറുണ്ട്. വന്യജീവികടത്തൽ വലിയതോതിൽ നടക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ മുൻപന്തിയിലാണ് മ്യാൻമർ. ചൈനയിലേക്കും തായ്ലൻഡിലേക്കുമാണ് പ്രധാനമായും വന്യജീവികളെ കടത്തുന്നത്.


സംരക്ഷണകേന്ദ്രത്തിലെ പാമ്പ് സൈ്വര്യവിഹാരത്തിൽ | Photo : Facebook / Reuters Pictures


സംരക്ഷിക്കുന്ന പാമ്പുകളെ തന്റെ മക്കളാണെന്നാണ് അറുപത്തൊമ്പതുകാരനായ വിലാത വിശേഷിപ്പിക്കുന്നത്. ഭൂരിഭാഗം പാമ്പുകൾക്കാവശ്യമായ ശുശ്രൂഷ ചെയ്യുന്നതും ഇദ്ദേഹമാണ്. വനത്തിലേക്ക് തിരികെ പോകാനുള്ള ശേഷിയെത്തിയ ശേഷം പാമ്പുകളെ തുറന്നു വിടുകയാണ് പതിവ്. തുറന്നു വിട്ടതിന് ശേഷം അവ ഇഴഞ്ഞു നീങ്ങുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ടെന്നും എന്നാൽ വീണ്ടും അവ പിടികൂടപ്പെടുമോയെന്നുള്ള ആശങ്കയുണ്ടെന്നും വിലാത പറയുന്നു.

മനുഷ്യരുമായി നിരന്തരസമ്പർക്കത്തിൽ കഴിയുമ്പോൾ പാമ്പുകൾക്ക് മനസികസമ്മർദം ഉണ്ടാകുമെന്നും അതിനാൽ അവയെ സ്വാഭാവിക ജീവിതത്തിലേക്ക് തുറന്നുവിടുന്നതാണുത്തമമെന്നും വിലാത പറയുന്നു. ആളുകളിൽ നിന്ന് സംഭാവനരൂപത്തിൽ ലഭിക്കുന്ന പണമുപയോഗിച്ചാണ് പാമ്പുകൾക്കാവശ്യമുള്ള കാര്യങ്ങൾ ഒരുക്കുന്നത്. ആവാസവ്യവസ്ഥയിൽ പാമ്പുകൾക്കും പ്രധാനപ്പെട്ട റോളുണ്ടെന്ന് വിലാത വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.


Buddhist monk Wilatha runs a snake sanctuary in Myanmar, taking in pythons, cobras and vipers that would otherwise be destined for the black market https://t.co/AKcvtfh2yR pic.twitter.com/hem1BW7QIg
— Reuters (@Reuters) December 4, 2020





Content Highlights: Myanmar monk Wilatha creates refuge for snakes at monastery
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.