News

Get the latest news here

താന്‍ പറയുന്നതാണ് യു.ഡി.എഫ് നയം; വെല്‍ഫെയര്‍പാര്‍ട്ടിയുമായി നീക്കുപോക്കുണ്ട്‌-എം.എം ഹസ്സന്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള ധാരണ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി യു.ഡി.എഫ് കൺവീനർ. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്നും താൻ പറയുന്നതാണ് മുന്നണി നയമെന്നും എം.എം ഹസ്സൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായി ഒരു തരത്തിലുള്ള ധാരണയോ നീക്കുപോക്കോ ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പ്രസ്ക്ലബിൽ വ്യക്തമാക്കിയത്. ഇത് തിരുത്തിക്കൊണ്ടാണ് എം.എം ഹസൻ രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിന് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ട്. അത് മുല്ലപ്പള്ളിക്കും അറിയാമെന്നും ഹസ്സൻ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടി ഇടതുപക്ഷത്തിനൊപ്പമായിരുന്നു അപ്പോൾ അവർ മതേതര പാർട്ടിയായി, മറ്റുള്ളവരോടൊപ്പം ചേരുമ്പോൾ എങ്ങനെയാണ് ഇടതുപക്ഷത്തിന് അവർ വർഗീയ പാർട്ടിയാവുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫാസിസത്തിനെതിരേ പോരാടാൻ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് വെൽഫെയർപാർട്ടി മുന്നോട്ട് വന്നതെന്നും എം.എം ഹസ്സൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ആരെയൊക്കെ സഖ്യകക്ഷിയാക്കണമെന്നും മറ്റും അപ്പോൾ തീരുമാനിക്കും. ഇപ്പോൾ ലക്ഷ്യം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.