News

Get the latest news here

വീണ്ടും വര്‍ധന; രണ്ടാഴ്ചക്കിടെ ഡീസലിന് വര്‍ധിപ്പിച്ചത് 2.99 രൂപ

കൊച്ചി: കഴിഞ്ഞ 16 ദിവസത്തിനിടെ 13-ാം തവണയും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു.15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും കൂടി.

കോട്ടയത്ത് ഇന്ന് പെട്രോൾ വില 83.66 രൂപയും ഡീസലിന് 77.69 രൂപയുമാണ്. വെള്ളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയും വർധിച്ചിരുന്നു.

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം നവംബർ 20-നാണ് എണ്ണക്കമ്പനികൾ പ്രതിദിന വിലപുതുക്കൽ പുനരാരംഭിച്ചത്. സെപ്റ്റംബർ 22 മുതൽ പെട്രോളിനും ഒക്ടോബർ രണ്ടുമുതൽ ഡീസലിനും വിലവർധിപ്പിച്ചിരുന്നില്ല.

Content Highlights:Petrol, diesel prices hiked today
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.