News

Get the latest news here

കോവിഡ് വാക്‌സിന്റെ 1.65 കോടി ഡോസുകള്‍ അനുവദിച്ചു; ഒരു സംസ്ഥാനത്തോടും വിവേചനമില്ല - കേന്ദ്രം

ന്യൂഡൽഹി: വാക്സിൻ ഡോസുകൾ അനുവദിക്കുന്നതിൽ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്കായി 1.65 കോടി കോവിഷീൽഡ്, കോവാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിവേചനമില്ലാതെ അനുവദിച്ചുവെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ ഡാറ്റാബേസിന്റെ അനുപാതത്തിൽ 1.65 കോടി കോവിഷീൽഡ്, കോവാക്സിൻ ഡോസുകൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനാൽ, വാക്സിൻ ഡോസുകൾ അനുവദിക്കുന്നതിൽ ഏതെങ്കിലുമൊരു സംസ്ഥാനത്തോടും വിവേചനം കാണിച്ചോ എന്ന ചോദ്യമുദിക്കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു.

വാക്സിൻ ഡോസുകൾ വിതരണം ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടമാണ് നടക്കുന്നതെന്നും വരും ആഴ്ചകളിൽ കുറവുകൾ നികത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനാൽതന്നെ, വിതരണത്തിന്റെ അപര്യാപ്തത കാരണം പ്രകടിപ്പിക്കുന്ന ആശങ്ക പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒരു കോടി ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 30 കോടി ആളുകൾക്ക് ആദ്യഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ പദ്ധതിയിടുന്നത്. രാജ്യവ്യാപകമായി വാക്സിനേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വാക്സിനുകൾ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

Content Highlights: No discrimination against any state in vaccine allocation: Centre
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.