News

Get the latest news here

കോഴ ഇടപാട് ; സൂപ്രണ്ട് ഉള്‍പ്പെടെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കരിപ്പുർ വിമാനത്താവളത്തിലെ കോഴ ഇടപാടിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്പെക്ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സസ്പെൻഡ് ചെയ്തു.

പണം വാങ്ങി സിഗററ്റും സ്വർണവും ഇലക്ട്രോണിക്സ് സാധനങ്ങളും കടത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കോഴ വാങ്ങിയതായി സിബിഐ റെയ്ഡിൽ കണ്ടെത്തിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപയുംകസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്നും1 കോടി രൂപ വിലമതിക്കുന്ന സാധങ്ങളും പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉദ്യഗോസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Content Highlights:disciplinary action against four officers of Karipur Airport




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.