News

Get the latest news here

ബുംറ കളിക്കുന്ന കാര്യത്തില്‍ തീരുമാനം മത്സര ദിവസമെന്ന് ബാറ്റിങ് കോച്ച്

ബ്രിസ്ബെയ്ൻ: പരിക്കേറ്റ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കുന്ന കാര്യം മത്സര ദിവസമായ വെള്ളിയാഴ്ച തീരുമാനിക്കുമെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്.

ടീമിന്റെ മെഡിക്കൽ സംഘം ബുംറയെ ഇപ്പോഴും നിരീക്ഷിച്ചുവരികയാണെന്നും റാത്തോഡ് കൂട്ടിച്ചേർത്തു.

ഇക്കാരണത്താൽ തന്നെ ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ തലേദിവസമായ വ്യാഴാഴ്ച ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല.

മെഡിക്കൽ സംഘം ബുംറയുമായി പ്രവർത്തിക്കുകയാണ്. കാര്യങ്ങൾ എങ്ങനെയാകുമെന്ന് അറിയാൻ നാളെ രാവിലെ വരെ കാത്തിരിക്കേണ്ടതായി വരും. അദ്ദേഹത്തിന് കളിക്കാനാകുമെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ അത് കൈകാര്യം ചെയ്യും. - മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഡ്നി ടെസ്റ്റിനിടെ ഉദരഭാഗത്തേറ്റ പരിക്കാണ് ബുംറയ്ക്ക് വിനയായത്. സിഡ്നി ടെസ്റ്റിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ബുംറയെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. പരിശോധനയിൽ വയറിന് പരിക്കറ്റതായി കണ്ടെത്തുകയായിരുന്നു.

ഫീൽഡിങ്ങിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. ബുംറയ്ക്ക് കളിക്കാൻ സാധിക്കാതിരുന്നാൽ മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി എന്നിവർക്കൊപ്പം ഷാർദുൽ താക്കൂറോ ടി. നടരാജനോ കളിച്ചേക്കും.

Content Highlights: Medical team working with Jasprit Bumrah final call to be taken on match day
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.