News

Get the latest news here

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി

മുംബൈ:ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഭർത്താവ് ഭാര്യയെ തള്ളിയിട്ട്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മുംബൈയിലെലോക്കൽ ട്രെയിനിൽ വെച്ചാണ് സംഭവമുണ്ടായത്.26 കാരിയായ യുവതി ട്രെയിനിന്റെ വാതിലിന് സമീപത്ത് നിൽക്കുമ്പോൾ ഭർത്താവ് പുറത്തേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചെമ്പൂർ- ഗോവണ്ടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവമുണ്ടായത്. യുവതിയുടെആദ്യവിവാഹത്തിലുണ്ടായ ഏഴ് വയസുകാരിമായ മകളോടൊപ്പംമുംബൈയിലെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു.ട്രെയിന്റെ വാതിനരികിൽനിൽക്കുമ്പോൾ ഭർത്താവ് ഭാര്യയെ പുറത്തേക്ക് തള്ളുകയായിരുന്നു.ഇതോടെ യുവതി ട്രാക്കിലേക്ക് വീണു.

സംഭവം കണ്ട യാത്രക്കാരിൽ ഒരാൾ ട്രെയിൻ ഗോവണ്ടി സ്റ്റേഷനിലെത്തിയപ്പോൾപോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ട്രെയിനിൽ നിന്ന് വീണ് ബോധരഹിതയായി ട്രാക്കിൽ കിടന്ന യുവതിയെ പിന്നീട് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.യുവതിയുടെ കുട്ടിയെബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.

Content Highlight: Woman Allegedly Pushed Out Of Train By Husband
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.