News

Get the latest news here

തമിഴ് സംസ്‌കാരം സംരക്ഷിക്കേണ്ടത് കടമയെന്ന് രാഹുല്‍; ജല്ലിക്കെട്ട് കാണാന്‍ മധുരയിലെത്തി

ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ടിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മധുരയിലെത്തി. തമിഴ്നാട്ടിൽ നിന്ന് തനിക്ക് ഏറെ സ്നേഹം ലഭിച്ചിട്ടുണ്ട്. തമിഴ് ജനതക്കൊപ്പം നിൽക്കുകയും അവരുടെ സംസ്കാരവും ഭാഷയും ചരിത്രവും സംരക്ഷിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്നും രാഹുൽ പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷർക്ക് ധാർമിക പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് രാഹുൽ ജല്ലിക്കെട്ട് വേദിയിലേക്കെത്തിയത്.

ഇന്ത്യയുടെ ഭാവിക്ക് തമിഴ് സംസ്കാരവും ഭാഷയും ചരിത്രവും വളരെ പ്രധാനമാണ്. അതുകൊണ്ടാണ് താൻ ഇവിടെക്കെത്തിയത്. തമിഴ് സംസ്കാരത്തേയും ഭാഷയേയും ചരിത്രത്തേയും എല്ലാവരും ബഹുമാനിക്കണമെന്നുംരാഹുൽ ആവശ്യപ്പെട്ടു.

തമിഴ് ജനതയേയും അവരുടെ സംസ്കാരത്തെയും തകർക്കാൻ കഴിയുമെന്ന് കരുതുന്ന ആളുകൾക്ക് ഒരു സന്ദേശം നൽകാനാണ് താൻ ഇവിടെയത്തിയത്. മത്സരത്തിൽ പങ്കെടുക്കുന്നവരുടെയും കാളയുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ജല്ലിക്കെട്ട് ഒരുക്കങ്ങളിൽ സംതൃപ്തനാണെന്നും അവണിയാപുരത്തെ ജല്ലിക്കെട്ട് വേദി സന്ദർശിച്ച ശേഷം രാഹുൽ വ്യക്തമാക്കി.

content highlights:My duty: Rahul reaches Madurai to attend the Jallikattu event




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.