News

Get the latest news here

തുല്യശക്തികളുടെ പോരാട്ടത്തില്‍ ഗോവ മോഹന്‍ ബഗാനെ നേരിടുന്നു | LIVE BLOG

ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാംപാദ മത്സരത്തിൽ എഫ്.സി ഗോവ എ.ടി.കെ മോഹൻ ബഗാനെ നേരിടുന്നു. ഗോവയെ എഡു ബേഡിയയും മോഹൻബഗാനെ റോയ് കൃഷ്ണയും നയിക്കും. ഗോവ കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ എ.ടി.കെ മൂന്നുമാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്.

ആദ്യപാദ മത്സരത്തിൽ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് മോഹൻ ബഗാൻ തോൽപ്പിച്ചിരുന്നു. അതിന് പകരം വീട്ടാനാണ് ഗോവയുടെ ശ്രമം. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 18 പോയന്റുള്ള ഗോവ പോയന്റ് പട്ടികയിൽ മൂന്നാമതും 10 മത്സരങ്ങളിൽ നിന്നും 20 പോയന്റുള്ള മോഹൻബഗാൻ രണ്ടാം സ്ഥാനത്തുമാണ്.

കഴിഞ്ഞ തുടർച്ചയായ നാലുമത്സരങ്ങൾ തോൽക്കാതെയാണ് ഗോവ ഇന്ന് കളിക്കുന്നത്. എന്നാൽ തുടർച്ചയായി ജയിച്ചുവന്നിരുന്ന മോഹൻബഗാൻ അവസാന മത്സരത്തിൽ തോൽവി വഴങ്ങി. മുംബൈ സിറ്റിയോടാണ് ടീം പരാജയപ്പെട്ടത്.

ഗോവയുടെ സൂപ്പർതാരം ഇഗോർ അംഗൂളോ ഇന്നും ആദ്യ ഇലവനിൽ ഇടം നേടിയിട്ടില്ല. ഓർട്ടിസിനാണ് ആക്രമണത്തിന്റെ ചുമതല. ജംഷേദ്പുരിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഓർട്ടിസ്-ബ്രാന്റൺ-നോഗുവേര സഖ്യം തകർപ്പൻ ഫോമാണ് പുറത്തെടുത്തത്. മറുവശത്ത് പ്രതിരോധമാണ് മോഹൻ ബഗാന്റെ ശക്തി.



Content Highlights: ATK Mohun Bagan vs FC Goa ISL 2020-2021
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.