By
Admin
/
Jan 17, 2021 //
Editor's Pick /
ആദ്യപകുതിയില്‍ ഗോളടിക്കാതെ മോഹന്‍ ബഗാനും ഗോവയും | LIVE BLOG
ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിലെ എഫ്.സി ഗോവ-എടി.കെ മോഹൻ ബഗാൻ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ സമനിലയിൽ. ഇരുടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ഗോവയും ബഗാനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗോവ കൂടുതൽ സമയം പന്ത് കൈവശം വെച്ചപ്പോൾ കൂടുതൽ ഷോട്ട് പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചത് മോഹൻ ബഗാനാണ്.
മത്സരം തുടങ്ങിയപ്പോൾ പതിവിന് വിപരീതമായി മോഹൻ ബഗാനാണ് ആക്രമിച്ച് കളിച്ചുതുടങ്ങിയത്. ആദ്യ നാലുമിനിട്ടിനുള്ളിൽ പോസ്റ്റിലേക്ക് രണ്ടു ഷോട്ടുകൾ ഉതിർക്കാനും ടീമിനായി. എന്നാൽ പതിയെ ഗോവ കളിയിലേക്ക് തിരിച്ചെത്തി.
9-ാം മിനിട്ടിൽ ഗോവയുടെ ആൽബെർട്ടോ നൊഗുവേര ഒരു കിടിലൻ ലോങ്റേഞ്ചർ അടിച്ചെങ്കിലും പന്ത് പോസ്റ്റിനരികിലൂടെ കടന്നുപോയി. 17-ാം മിനിട്ടിൽ മോഹൻ ബഗാന്റെ പ്രബീർ ദാസ് കൃത്യമായി ബോക്സിലേക്ക് നല്ലൊരു ഷോട്ടുതിർത്തു. എന്നാൽ പന്ത് ഗോൾ കീപ്പർ നവീൻ കൃത്യമായി കൈയ്യിലൊതുക്കി. തൊട്ടുപിന്നാലെ ഗോവയുടെ ഓർട്ടിസ് ഒരു ലോങ്റേഞ്ചർ എടുത്തെങ്കിലും ഗോൾകീപ്പർ അരിന്ധം അത കൈയ്യിലൊതുക്കി.
27-ാം മിനിട്ടിൽ ഗോളെന്നുറച്ച ഒരു അവസരം സൃഷ്ടിക്കാൻ മോഹൻ ബഗാന് സാധിച്ചു. ബോക്സിനകത്തേക്ക് ഉയർന്നുവന്ന പന്ത് കൃത്യമായി ബഗാന്റെ ശുഭാശിഷ് ബോസ് ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് ക്രോസ്ബാറിലിടിച്ച് തെറിച്ചു. 30-ാം മിനിട്ടിൽ ഗോവയുടെ നൊഗുവേര എടുത്ത കിക്കും ക്രോസ്ബാറിൽ തട്ടിത്തെറിച്ചു.
Content Highlights: ATK Mohun Bagan vs FC Goa ISL 2020-2021
Related News
Comments