News

Get the latest news here

അധിക്ഷേപങ്ങള്‍ക്ക് മറുപടിയിതാ; സിറാജിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

ബ്രിസ്ബെയ്ൻ: ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയെ ഏറെ വലച്ചത് പരിക്കായിരുന്നു. ബൗളിങ് നിരയിലെ പ്രധാന താരങ്ങളെല്ലാം പരിക്കേറ്റ് പുറത്തായതോടെ അവസാന ടെസ്റ്റിൽ മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ടി. നടരാജൻ, വാഷിങ്ടൺ സുന്ദർ എന്നീ പുതുമുഖങ്ങളാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്.

ഇക്കൂട്ടത്തിൽ ഓസീസിനെ രണ്ടാം ഇന്നിങ്സിൽ പുറത്താക്കുന്നതിൽ ഏറ്റവും നിർണായകമായത് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സിറാജിന്റെ പ്രകടനമായിരുന്നു. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ കാണികളിൽ നിന്ന് വംശീയാധിക്ഷേപത്തിന് ഇരയാകേണ്ടി വന്നതിനുള്ള സിറാജിന്റെ മറുപടികൂടിയായി മാറി ഗാബയിലെ പ്രകടനം.

കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന സിറാജായിരുന്നു ഇന്ത്യൻ ബൗളിങ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്. താരത്തിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇത്.

ഇതോടെ വീരേന്ദർ സെവാഗ്, ആകാശ് ചോപ്ര തുടങ്ങിയവർ സിറാജിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിലും സിറാജിന് അഭിനന്ദന പ്രവാഹമാണ്.

19.5 ഓവറിൽ 73 റൺസ് വഴങ്ങിയാണ് സിറാജ് അഞ്ച് വിക്കറ്റെടുത്തത്. ഓസീസ് പര്യടനത്തിനിടെയാണ് സിറാജിന് തന്റെ പിതാവിനെ നഷ്ടമാകുന്നത്. എന്നാൽ നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടരാൻ സിറാജ് തീരുമാനിക്കുകയായിരുന്നു.

Content Highlights: fans applauds Mohammed Siraj after his 5 for 73 at Gabba
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.