News

Get the latest news here

വനിതാ പോലീസിന് നേരേ അശ്ലീല ആംഗ്യം, പോലീസിനെ ആക്രമിച്ചു; സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൂന്തുറയിൽ പോലീസിനെ ആക്രമിച്ച സൈനികൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സൈനിക ആശുപത്രിയിൽ ജോലിചെയ്യുന്ന പൂന്തൂറ സ്വദേശി കെൽവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ വനിതാ പോലീസിനെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്.

തിങ്കളാഴ്ച രാവിലെ പൂന്തൂറയിലെ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച കെൽവിൻ, കൈകാണിച്ച വനിതാ പോലീസിന് നേരേ അശ്ലീല ആംഗ്യം കാണിച്ചെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പോലീസിനെ കൈയേറ്റം ചെയ്തു. ആക്രമണത്തിൽ എസ്.ഐ.മാരായ അനൂപ് ചന്ദ്രൻ, വിഷ്ണു എന്നിവർക്ക് പരിക്കേറ്റു. വിഷ്ണുവിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.

അതേസമയം, കെൽവിനെ പോലീസ് മർദിച്ചെന്നും അകാരണമായാണ് കസ്റ്റഡിയിലെടുത്തതെന്നും ബന്ധുക്കളുംനാട്ടുകാരും ആരോപിച്ചു. കെൽവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഇവർ പോലീസ് ജീപ്പ് തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.

Content Highlights:military officer arrested in poonthura
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.