News

Get the latest news here

നന്ദിഗ്രാമില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കും-മമത ബാനര്‍ജി

കൊൽക്കത്ത: മേയ് മാസത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന് ജനവിധി തേടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂലിൽനിന്ന് ബി.ജെ.പിയിലേക്ക് പോയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. കഴിഞ്ഞമാസമാണ് സുവേന്ദു തൃണമൂൽ വിട്ടത്.

ഞാൻ നന്ദിഗ്രാമിൽനിന്ന് മത്സരിക്കും. നന്ദിഗ്രാം എനിക്ക് ഭാഗ്യമുള്ളയിടമാണ്- നന്ദിഗ്രാമിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു. സാധിക്കുമെങ്കിൽ നന്ദിഗ്രാം, ഭബാനിപുർ എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നും ഇത്തവണ ജനവിധി തേടും. ഭബാനിപുരിൽനിന്ന് മത്സരിക്കുന്നതിൽ എന്തെങ്കിലും അസൗകര്യമുണ്ടായാൽ അവിടെ മറ്റാരെങ്കിലും മത്സരിക്കും- മമത വ്യക്തമാക്കി.


I will contest from Nandigram Assembly. If possible I will contest from both Bhawanipur and Nandigram: West Bengal CM Mamata Banerjee, in Nandigram#WestBengalElection2021 pic.twitter.com/y6F5bNTH9v
— ANI (@ANI) January 18, 2021

2011-ൽ നന്ദിഗ്രാമിൽ കർഷകരുടെ ഭൂമിക്കു വേണ്ടി നടത്തിയ പ്രചാരണമാണ് ഇടതുപക്ഷത്തെ വീഴ്ത്തി അധികാരത്തലേറാൻ മമതയെ സഹായിച്ചത്.

content highlights: will contest from nandigram says mamta banerjee
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.