News

Get the latest news here

പതിനാലാം നിയമസഭയുടെ കാലത്ത് വിടവാങ്ങുന്ന ഏഴാമത്തെ സിറ്റിങ് എംഎല്‍എ

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ കാലത്ത് മരിക്കുന്ന ഏഴാമത്തെ സിറ്റിങ് എംഎൽഎയാണ് കെ.വി.വിജയദാസ്. പിണറായി വിജയൻ സർക്കാരിന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോങ്ങാട് എംഎൽഎയായിട്ടുള്ള വിജയദാസിന്റെ വിടവാങ്ങൽ ഉണ്ടായിട്ടുള്ളത്. നാലാം നിയസഭയ്ക്ക് ശേഷം ഏറ്റവും കൂടുതൽ സിറ്റിങ് എംഎൽഎമാർ മരിക്കുന്ന രണ്ടാമത്തെ നിയമസഭ കൂടിയാണിത്.

ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ.കെ.രാമചന്ദ്രൻ നായർ (2018-ജനുവരി), മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി.ബി.അബ്ദുൾ റസാഖ് (2018-ഒക്ടബോർ), പാലാ എംഎൽഎ ആയിരുന്ന കെ.എം.മാണി (2019-ഏപ്രിൽ), കുട്ടനാട് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടി (2019-ഡിസംബർ), ചവറ എംഎൽഎ ആയിരുന്ന വിജയൻ പിള്ള (2020-മാർച്ച്) , ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി.എഫ് തോമസ് (2020-സെപ്റ്റംബർ എന്നിവരാണ് ഇതിന് മുമ്പ് വിടപറഞ്ഞത്.

സി.അച്യുത മേനോന്റെ നേതൃത്വത്തിലുള്ള നാലാം നിയമസഭയിലാണ് ഏറ്റവും കൂടുതൽ സിറ്റിങ് എംഎൽഎമാർ മരിച്ചത്. എട്ട് എംഎൽഎമാരാണ് അന്ന് വിടവാങ്ങിയത്.

Content Highlights:Seventh sitting MLA to die during 14th Kerala Assembly
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.