News

Get the latest news here

31-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ചെന്നൈക്കെതിരേ സമനില പിടിച്ച് ഈസ്റ്റ് ബംഗാള്‍

ബാംബോലിം: ഐ.എസ്.എല്ലിൽ ഇന്ന് നടന്ന ചെന്നൈയിൻ എഫ്.സി - ഈസ്റ്റ് ബംഗാൾ മത്സരം ഗോൾരഹിത സമനിലയിൽ.

31-ാം മിനിറ്റിൽ 10 പേരായി ചുരുങ്ങിയിട്ടും ചെന്നൈ ആക്രമണത്തെ പ്രതിരോധിച്ച ഈസ്റ്റ് ബംഗാൾ സമനില പിടിക്കുകയായിരുന്നു.

22-ാം മിനിറ്റിൽ ആദ്യ മഞ്ഞക്കാർഡ് കണ്ട അജയ് ഛേത്രി 31-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയ്ക്കെതിരായ ഫൗളിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ഈസ്റ്റ് ബംഗാൾ 10 പേരായി ചുരുങ്ങിയത്.

ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറിന്റെ പ്രകടനവും ഈസ്റ്റ് ബംഗാളിന് നിർണായകമായി. 57, 84 മിനിറ്റുകളിൽ ഗോളെന്നുറച്ച അവസരങ്ങളാണ് ദേബ്ജിത്ത് രക്ഷപ്പെടുത്തിയത്.

Content Highlights: ISL 2020-21 10 man SC East Bengal holds Chennaiyin to draw
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.