News

Get the latest news here

ലഫ്.ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണും

പുതുച്ചേരി: ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രിവി. നാരായണസാമി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുമെന്ന് റിപ്പോർട്ട്. ലഫ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ളഅപേക്ഷഅദ്ദേഹം വെള്ളിയാഴ്ച രാഷ്ട്രപതിക്ക് കൈമാറുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ലഫ്. ഗവർണറായ കിരൺ ബേദി പുതുച്ചേരിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ദൈനംദിന ഭരണത്തിൽ ഇടപെടുകയാണെന്നും മുഖ്യമന്ത്രി നാരായണസാമി ആരോപിച്ചു.

ലഫ്റ്റന്റ് ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ സമർപ്പിച്ച നിർദേശങ്ങളോട് നിഷേധാത്മക മനോഭാവം പുലർത്തുന്ന കിരൺ ബേദിക്കെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡെമോക്രാറ്റിക് സെക്കുലർ നേതാക്കൾ അടുത്തിടെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സൗജന്യ അരിവിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉൾപ്പെടെ കിരൺ ബേദിയുടെ നിഷേധാത്മക നിലപാടിനെതിരേ നേരത്തെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.

രാഷ്ട്രപതിയുമായി വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ പുതുച്ചേരി കൃഷി മന്ത്രി ആർ. കമലകണ്ണൻ, ക്ഷേമകാര്യ മന്ത്രി എം. കണ്ഠസാമി, ആരോഗ്യമന്ത്രി മല്ലഡി കൃഷ്ണ റാവു, എംപി വൈതിലിംഗം എന്നീ നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

content highlights:Puducherry CM to meet President, seek recall of Lt Governor Kiran Bedi: Report
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.