By
Admin
/
Jan 22, 2021 //
Editor's Pick /
തിരഞ്ഞെടുപ്പ് മുന്നൊരുക്കം: എ.ഐ.സി.സി നിരീക്ഷക സംഘം ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തിലുള്ള എഐസിസി നിരീക്ഷക സംഘം ഇന്ന് കേരളത്തിലെത്തും. ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം കെപിസിസി നേതൃയോഗത്തിലും പങ്കെടുക്കും.
അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘം വൈകുന്നേരം യുഡിഎഫ് കക്ഷി നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. ഒരുമിച്ച് അത്താഴവും കഴിക്കും. അടിയന്തര പരിഹാരം കാണേണ്ട തർക്ക വിഷയങ്ങൾ, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ,തിരഞ്ഞെടുപ്പിനുള്ള ധനസമാഹരണം തുടങ്ങിയവയിലാണ് ചർച്ച.
അതേ സമയം ഉമ്മൻചാണ്ടി അധ്യക്ഷനായ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം നാളെ ചേരും. യോഗത്തിൽ അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും. പിന്നീട് കെപിസിസി നേതൃയോഗത്തിലും ഇവരുണ്ടാകും. സീനിയർ നേതാക്കളുമായി കൂടിയാലോചനകൾക്കു ശേഷം വൈകിട്ടു മടങ്ങും.
തിരഞ്ഞെടുപ്പിന് മുമ്പ് സമുദായ നേതാക്കളെയും മറ്റ് പ്രമുഖരെയും നേരിട്ട് കാണാൻ സംഘം വൈകാതെ വീണ്ടും എത്തുമെന്നാണ് വിവരങ്ങൾ.
ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയതുൾപ്പെടെയുള്ള പുതിയ മാാറ്റങ്ങൾക്ക് ശേഷമുള്ള ചർച്ചയിൽ പുത്തനുണർവാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
Content Highlight: AICC Monitoring committee
Related News
Comments