News

Get the latest news here

കമല്‍ ഹാസന്‍ അറപ്പുളവാക്കുന്ന വ്യക്തി; ഗുരുതര ആരോപണവുമായി സുചിത്ര

കമൽ ഹാസനെതിരേ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. കമൽ അവതരിപ്പിക്കുന്ന ബിഗ് ബോസിൽ മത്സരാർഥിയായിരുന്നു ഇവർ. പിന്നീട് സുചിത്ര ഷോയിൽനിന്ന് പുറത്താവുകയും ചെയ്തു.

ഷോയിലൂടെ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചരണം നൽകിയിരുന്നു. എല്ലാ മത്സരാർഥികൾക്ക് ഖാദി വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. എന്നാൽ, കമൽ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നൽകിയതെന്നും പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്നുമായിരുന്നു സുചിത്രയുടെ ആരോപണം. കമലിനെ പരിഹസിച്ചുകൊണ്ട് ഒരു കവിത സുചിത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. കമൽ ഒരു പാവ കളിക്കാരൻ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സുചി ലീക്ക്സിലൂടെ വിവാദങ്ങളിൽ ഇടം നേടിയ ഗായികയാണ് സുചിത്ര. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് നടിമാരുടെയും നടൻമാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം സുചിത്ര സിനിമയിൽനിന്ന് ഇടവേളയെടുത്തു. ഇവർ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലുമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് വീണ്ടും സിനിമയിൽ മടങ്ങിയെത്തിയത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായിരുന്നുവെന്ന വിശദീകരണമാണ് സുചിത്ര അന്ന് നൽകിയത്.

Content Highlights:Suchitra singer Calls Kamal Disgusting after Big BossSuchitra singer Calls Kamal Disgusting after Big Boss
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.