News

Get the latest news here

ഹൃദയത്തില്‍ നിന്ന് മായില്ല;വിതുമ്പിക്കരഞ്ഞ് ആനയ്ക്ക് അന്ത്യയാത്രാമൊഴിയേകി ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍

ചില വികാരങ്ങൾ വാക്കുകളിലേക്ക് പകർത്താൻ പ്രയാസമാണ്. ഒരാളുടെ മനസ്സിൽ നിറയുന്ന സങ്കടമോ, ആഹ്ലാദമോ, സ്നേഹമോ, വെറുപ്പോ എന്തു തന്നെയായാലും വാക്കുകളിലൂടെ അതിന്റെ തീവ്രത വെളിപ്പെടുത്തുകഅസാധ്യം. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോയ്ക്ക് അടിക്കുറിപ്പായി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് അസോസിയേഷൻ ട്വിറ്റർ ഹാൻഡിൽനൽകിയ അടിക്കുറിപ്പും ഇതുതന്നെയാണ്.

അദ്ദേഹത്തിന്റെ കാഴ്ചയിൽ നിന്ന് മറയുകയാണ്, പക്ഷെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല കുറിപ്പ് തുടരുന്നു. ഒരു ഫോറസ്റ്റ് ഓഫീസറുടെ ദുഃഖമാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. താൻ ശുശ്രൂഷിച്ചു പോന്ന ആനയുടെ മൃതശരീരം സംസ്കരിക്കാൻ ട്രക്കിൽ കയറ്റിയതിന് ശേഷം വണ്ടിയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന തുമ്പിക്കൈയിൽ പിടിച്ച് വിതുമ്പി കരയുന്ന ഉദ്യോഗസ്ഥൻ-കാണുന്ന ആരുടേയും മനസ്സലിയിക്കുന്ന രംഗം.


















View this post on Instagram


































A post shared by Viral Bhayani (@viralbhayani)



തമിഴ്നാട്മുതുമലൈ ടൈഗർ റിസർവിലെ എലിഫന്റ് ക്യാമ്പിൽ പരിക്കുമായെത്തിചികിത്സയിൽ കഴിയുകയായിരുന്ന ആനയ്ക്കാണ് ജീവൻ നഷ്ടമായത്. ആനയെ രക്ഷിക്കാൻ വനം വകുപ്പ് പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഹൃദയസ്പർശിയായ വീഡിയോ നിരവധി പേരാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തത്. ആനയുടെ തുമ്പിക്കൈയിൽ തട്ടിയും തലോടിയും നെറ്റിയമർത്തിയും കരയുന്ന, കാടുകളോടും സഹജീവികളോടുമുള്ള സ്നേഹം നിറഞ്ഞ പച്ചയായ ഒരു മനുഷ്യന്റെ വീഡിയോയോട് നിരവധി പേരാണ് പ്രതികരിച്ചത്.



Content Highlights: Forest officer bids emotional goodbye to dead elephant Viral Video
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.