By
Admin
/
Jan 22, 2021 //
Editor's Pick /
ഗീത ഗോപിനാഥിനെക്കുറിച്ചുള്ള ബച്ചന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന് സോഷ്യല്‍മീഡിയ
കോൻബഗേന ക്രോർപതിയിൽ അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥിനെക്കുറിച്ച് അമിതാഭ് ബച്ചൻ നടത്തിയ പരാമർശത്തിനെതിരേ സമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം.
ചിത്രത്തിൽ കാണുന്ന സാമ്പത്തിക വിദഗ്ധ ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റാണെന്നതായിരുന്നു മത്സരാർഥിയോടുള്ള ചോദ്യം. അതോടൊപ്പം ഗീത ഗോപിനാഥിന്റെ ചിത്രവും നാലു ഓപ്ഷനുകളും പങ്കുവെച്ചു. സ്ക്രീനിൽ ഗീത ഗോപിനാഥിന്റെ ചിത്രം തെളിയുേമ്പാൾ അവളുടെ മുഖം വളരെ മനോഹരമാണ്.. അതിനാൽ ഒരിക്കലും അവളെ സാമ്പത്തികരംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല എന്നും ബച്ചൻ പറയുന്നു.
തന്നെക്കുറിച്ച് അമിതാഭ് ബച്ചൻ പറയുന്ന ഭാഗങ്ങൾ ഗീത തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്. താൻ ബച്ചന്റെ ആരാധികയാണെന്നും തനിക്ക് ഇത് സ്പെഷലാണെന്നുമാണ് ഗീത കുറിച്ചത്.
Ok, I dont think I will ever get over this. As a HUGE fan of Big B @SrBachchan, the Greatest of All Time, this is special! pic.twitter.com/bXAeijceHE
— Gita Gopinath (@GitaGopinath) January 22, 2021
എന്നാൽ അമിതാഭ് ബച്ചന്റെ പരാമർശം ലിംഗ വിവേചനമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന പ്രതികരണം. ഗീത ഗോപിനാഥിന്റെ നേട്ടങ്ങളെ പറയാതെ അവരുടെ മുഖത്തെക്കുറിച്ചുള്ള പരാമർശം വളരെ ദുഃഖകരമാണെന്നും വിമർശനങ്ങൾ ഉയർന്നു. രഘുറാം രാജനെക്കുറിച്ചുള്ള ചോദ്യമായിരുന്നുവെങ്കിൽ ബച്ചൻ സമാനമായ പരാമർശം നടത്തുമോ എന്നും വിമർശകർ ചോദിക്കുന്നു.
So sad that he just had to mention your looks while pointing to your earned achievement. Bet you he wouldnt have made a mention if, say, @raghuramrajan or @kaushikcbasu were on the screen. Anyway, congratulations to you @GitaGopinath : keep the flag flying high!
— Jaideep Mehta (@jaideep400) January 22, 2021
Dont you think he was being sexist here? Etna khubsurat face or economy!!! What does that mean?
— RIP_My_Emotions🙄🙌 (@beautifulgirly0) January 22, 2021
Most of girls in economics, whom I know are beautiful. Bachchan needs to go in regular co-ed economics institutions.
— Salient Opinion (@SalientRohit) January 22, 2021
Content Highlights:Amitabh Bachchan remark IMF chief economist Gita Gopinath leaves social media split
Related News
Comments