News

Get the latest news here

മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ വൻ കൊള്ള, തോക്കുചൂണ്ടി ഏഴുകോടിയുടെ സ്വർണ്ണം കവർന്നു



മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ വൻ കവർച്ച. ഏഴ് കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കൊള്ളയടിക്കപ്പെട്ടത്. തോക്ക് ചൂണ്ടിയാണ് കവർച്ച.

കൃഷ്ണ​ഗിരിയിലെ ഹൊസൂരിൽ നിന്ന് ബെ​ഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാ​ഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോൾ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാർ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം ലോക്കർ തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു.

ആറം​ഗസംഘമാണ് കവർച്ച നടത്തിയത്. ഇവർ കവർച്ചയ്ക്കുശേഷം വാഹനത്തിൽ ബം​ഗളൂരു ഭാ​ഗത്തേക്കാണ് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 25091 ​ഗ്രാം സ്വർണവും 96,000 രൂപയുമാണ് നഷ്ടമായത്. സംഭവം അറിഞ്ഞയുടൻ പോലീസെത്തി സിസിടിവി പരിശോധിച്ചു. അഞ്ച് പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോ​ഗിച്ചിട്ടുണ്ട്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.