News

Get the latest news here

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് 'ഇസഡ് പ്ലസ്' സുരക്ഷ

ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കേന്ദ്രസർക്കാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചു.

രാജ്യസഭാംഗമായ ഗോഗൊയിക്ക്ഇനി മുതൽ സിആർപിഎഫ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡൽഹി പോലീസിന്റെ സുരക്ഷയാണുണ്ടായിരുന്നത്.

8-12 സിആർപിഎഫ് കമാൻഡോകളുടെ സുരക്ഷ ഇനിമുതൽ രഞ്ജൻ ഗൊഗോയിക്ക് യാത്രയിലുടനീളം ലഭിക്കും. അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ഉണ്ടായിരിക്കും. ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന 63-ാമത്തെ ആളാണ് ഗൊഗോയ്.

നവംബർ 29നാണ് രഞ്ജൻ ഗൊഗോയ് വിരമിച്ചത്. തുടർന്ന് സർക്കാർ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു.

Content Highlights:Former CJI Gogoi provided Z+ VIP security cover
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.