By
Admin
/
Jan 22, 2021 //
Editor's Pick /
കര്‍ഷക നേതാക്കളും കേന്ദ്രസര്‍ക്കാരുമായുള്ള 11-ാം വട്ട ചര്‍ച്ച ആരംഭിച്ചു
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള പതിനൊന്നാംവട്ട ചർച്ച ആരംഭിച്ചു. ഡൽഹി വിജ്ഞാൻ ഭവനിലാണ് ചർച്ച നടക്കുന്നത്.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കൂടാതെ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും സോം പ്രകാശും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കാർഷിക നിയമങ്ങൾ ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്നും ചർച്ചകൾക്കായി കർഷകരുടെ പുതിയ സമിതി രൂപവത്കരിക്കണമെന്നും പത്താംവട്ട ചർച്ചയിൽ കേന്ദ്രം നിർദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ ഇന്നലെ സംയുക്ത കിസാൻ മോർച്ച തള്ളി.
വിവാദ നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചനിൽക്കുകയാണ്. ജനുവരി 26-ന് ഡൽഹിയിലെ ഔട്ടർ റിങ് റോഡിൽ ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.
Delhi: Farmer leaders and representatives reach the Vigyan Bhawan building to participate in the 11th round of talks with the government over the three new farm laws
Visuals from outside Vigyan Bhawan pic.twitter.com/85NSNmcqpY
— ANI (@ANI) January 22, 2021
content highlights: 11th round of talks between farmers union leaders and union government
Related News
Comments