By
Admin
/
Jan 22, 2021 //
Editor's Pick /
'വസുധൈവ കുടുംബകം '; വാക്സിന് കയറ്റുമതിയിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ കയറ്റുമതി ആരംഭിച്ചതിലൂടെ പ്രതിഫലിക്കുന്നത് വസുധൈവ കുടുംബകം എന്ന ഇന്ത്യയുടെ ചിരപുരാതന വിശ്വാസപ്രമാണമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വ്യാഴാഴ്ച നാഷണൽ കേഡറ്റ് കോർപിന്റെ വാർഷിക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ ഒന്നായി ഒരു കുടുംബമായാണ് നാം കരുതുന്നതെന്നും അതിനാൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന രണ്ട് കോവിഡ് വാക്സിനുകളുടെ വിതരണം രാജ്യത്തിനകത്ത് മാത്രമായി ചുരുക്കാതെ ആവശ്യമുള്ള അയൽരാജ്യങ്ങൾക്കും നൽകുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ മറ്റു ഭാഗങ്ങളിലെ രാജ്യങ്ങൾക്കും വാക്സിൻ നൽകാൻ ഇന്ത്യ ഒരുക്കമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷൽസ് എന്നിവടങ്ങളിലേക്ക് ബുധനാഴ്ച മുതൽ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചു. ജനുവരി 16 ന് സിറം ഇൻസ്റ്റിട്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയുടെ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു.
Content Highlights: Vaccine supply to neighbours reflects Vasudhaiva Kudumbakam Rajnath Singh
Related News
Comments