News

Get the latest news here

കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ ഫെബ്രുവരി 28 വരെ നീട്ടി


ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 28 വരെ നീട്ടി. രണ്ട് പ്രധാന ഇളവുകളാണ് പുതിയ മാർഗരേഖയിലുള്ളത്. സിനിമാ തീയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇളവുകൾ.

രാജ്യത്തെ സ്വിമ്മിങ് പൂളുകൾ ഫെബ്രുവരി ഒന്നു മുതൽ എല്ലാവർക്കും ഉപയോഗിക്കാം. നേരത്തെ കായിക താരങ്ങൾക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കാൻ അനുമതി. മറ്റുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഫെബ്രുവരി ഒന്നു മുതൽ നീക്കുന്നത്. സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സ്പോർട്സ് മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കും.

സിനിമാ തീയേറ്ററുകളിലും സിനിമാ ഹാളുകളിലും നിലവിൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രവേശനാനുമതി. ഫെബ്രുവരി ഒന്നുമുതൽ കൂടുതൽ പേരെ തീയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കും. എന്നാൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കുമോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച മാർഗരേഖ വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കും.

അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സിവിൽ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചർച്ചചെയ്ത് തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.


Content Highlights:COVID 19: new guidelines MHA
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.