News

Get the latest news here

ആദ്യപകുതിയില്‍ ജംഷേദ്പുരിനെതിരേ തകര്‍പ്പന്‍ കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്‌സ് (0-0) | LIVE BLOG

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-ജംഷേദ്പുർ എഫ്.സി മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾരഹിത സമനിലയിൽ. ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. മഞ്ഞപ്പടയുടെ ഗോളെന്നുറച്ചനാലോളം കിക്കുകളാണ് ജംഷേദ്പുർ പോസ്റ്റിലിടിച്ച് തെറിച്ചത്. ഒരു ഗോൾ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല.

മത്സരം തുടങ്ങിയപ്പോൾ ജംഷേദ്പുരാണ് ആദ്യം ആക്രമിച്ച് കളിച്ചത്. ആദ്യ മിനിട്ടുകളിൽ ചില അവസരങ്ങൾ സൃഷ്ടിക്കാനും ടീമിന് സാധിച്ചു. ഏഴാം മിനിട്ടിൽ ജംഷേദ്പുരിന്റെ മുന്നേറ്റതാരം നെരിയസ് വാൽസ്കിസിന്റെ ഉഗ്രൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റിൽ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ പിഴവിൽ നിന്നാണ് വാൽസ്കിസ് പന്ത് പിടിച്ചെടുത്തത്.

ആദ്യ 15 മിനിട്ടുകളിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കാൻ മധ്യനിരയ്ക്ക് സാധിച്ചില്ല. മധ്യനിരയിൽ ഫക്കുണ്ടോ പെരേരയുടെ അസാനിധ്യം കളിയിൽ പ്രകടമായിരുന്നു. നിരവധി പാസ്സിങ് പിഴവുകളും ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ വരുത്തി.

29-ാം മിനിട്ടിൽ രോഹിത് കുമാറിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി പോസ്റ്റിലേക്ക് ഒരു ഷോട്ടുതിർത്തത്. ദുർബലമായ താരത്തിന്റെ കിക്ക് ജംഷേദ്പുർ ഗോൾകീപ്പറും മലയാളിയുമായ രഹനേഷ് കൈയ്യിലൊതുക്കി. അതിനുശേഷം ബ്ലാസ്റ്റേഴ്സും ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ കളി ആവേശത്തിലായി. 35-ാം മിനിട്ടിൽ ഹൂപ്പർ ജംഷേദ്പുർ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

42-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ഹൂപ്പറെടുത്ത തകർപ്പൻ ലോങ്റേഞ്ചർ ജംഷേദ്പുർ ക്രോസ്ബാറിലിടിച്ച് തെറിച്ചു. തൊട്ടുപിന്നാലെ മറെയെടുത്ത ഹെഡ്ഡറും പോസ്റ്റിലിടിച്ച് തെറിച്ചു. പോസ്റ്റിലിടിച്ച പന്ത് പോസ്റ്റിനുള്ളിലാണ് വീണത്. എന്നിട്ടും റഫറി ഗോൾ അനുവദിച്ചില്ല. ഇത് വിവാദങ്ങൾക്ക് വഴിവെയ്ക്കുമെന്നുറപ്പായി. 43-ാം മിനിട്ടിൽ മറെ വീണ്ടും ബോക്സിനകത്ത് മികച്ച അവസരം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ കിക്ക് പോസ്റ്റിന് വെളിയിലേക്ക് പോയി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....



Content Highlights: Kerala Blasters FC vs Jamshedpur FC ISL 2020-2021
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.