By
Admin
/
Jan 27, 2021 //
Editor's Pick /
ചെങ്കോട്ടയിലെ അക്രമം: ഇന്റലിജന്‍സ് വീഴ്ചയുണ്ടായി; അമിത് ഷാ രാജിവെക്കണം - കോണ്‍ഗ്രസ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമണത്തിൽ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി കോൺഗ്രസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണിതെന്നും അക്രമികളെ ചെങ്കോട്ടയിൽ പ്രവേശിക്കാൻ അനുവദിച്ചതിന് ആമിത് ഷാ രാജിവയ്ക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണിത്. അമിത് ഷായെ ഉടൻ സ്ഥാനത്തുനിന്ന് പുറത്താക്കണം. ഒരുവർഷത്തിനുള്ളിൽ രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്ന രണ്ടാമത്തെ അക്രമസംഭവമാണിതെന്നും കഴിഞ്ഞ ഫെബ്രുവരിയിലെ ഡൽഹി കലാപത്തെ പരാമർശിച്ചുകൊണ്ട് സുർജേവാല ചൂണ്ടിക്കാട്ടി. രണ്ടിന്റെയും ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിക്കാണെന്നും അദ്ദേഹം ആരോപിച്ചു.
അമിത് ഷായെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.
അക്രമികളെ കണ്ടെത്തുന്നതിൽ ആഭ്യന്തര മന്ത്രി പൂർണമായും പരാജയപ്പെട്ടു. അക്രമികൾക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ കർഷക നേതാക്കൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയേയും സുർജേവാല വിമർശിച്ചു. കർഷക യൂണിയനേയും അവരുടെ പ്രക്ഷോഭത്തെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കുന്നതാണ് ബിജെപിയുമായി അടുപ്പമുള്ള നടനും ആക്ടിവിസ്റ്റുമായി ദീപ് സിദ്ധുവിന് സംഭവത്തിലുള്ള പങ്കെന്നും അദ്ദേഹം ആരോപിച്ചു.
content highlights:Red Fort violence: Congress blames Amit Shah for intelligence failure, demands resignation
Related News
Comments