By
Admin
/
Jan 27, 2021 //
Editor's Pick /
കടയ്ക്കാവൂര്‍ കേസ്: പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കടയ്ക്കാവൂർ പീഡനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. ഡി.സി.പി. ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെത്തി പ്രാഥമികവിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് ഇരയായ കുട്ടിയും പിതാവും താമസിക്കുന്ന വീട്ടിലെത്തി. എന്നാൽ കുട്ടി സി.ഡബ്ല്യു.സിയുടെ കസ്റ്റഡിയിലാണുള്ളത്. അതിനാൽ കുട്ടിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ല.
കേസുമായി ബന്ധപ്പെട്ട് എല്ലാ ആളുകളുടെയും മൊഴിയെടുക്കുമെന്നും വിശദമായി മൊഴിയെടുത്ത ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുകയുള്ളൂ എന്നും ഡി.സി.പി. പറഞ്ഞു. വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തും എന്നും ഡോ. ദിവ്യ ഗോപിനാഥ് ഐ.പി.എസ്. പറഞ്ഞു. ഡി.വൈ.എസ്.പി. ഇ.എസ്. ബിജു മോനും സംഘത്തിലുണ്ടായിരുന്നു.
content highlights: special investigation team starts enquiry on kadakkavoor case
Related News
Comments