By
Admin
/
Feb 15, 2021 //
Editor's Pick /
സ്ഥിരപ്പെടുത്തല്‍ മഹാമേള; ടൂറിസം വകുപ്പിലെയും നിര്‍മിതി കേന്ദ്രത്തിലെയും 106 പേര്‍ക്ക് സ്ഥിരം നിയമനം
തിരുവനന്തപുരം: ടൂറിസം വകുപ്പിലും നിർമിതി കേന്ദ്രത്തിലും ഉൾപ്പെടെ കൂട്ട സ്ഥിരപ്പെടുത്തൽ. ടൂറിസം വകുപ്പിലെ 90 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വർഷം ജോലി ചെയ്ത താത്കാലിക ജീവനക്കാർക്കാണ് സ്ഥിരനിയമനം.
കൂടാതെ, നിർമിതി കേന്ദ്രത്തിലെ 10 വർഷം പൂർത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തൽ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
ടൂറിസം വകുപ്പിൽ, പി.എസ്.സി. വഴി നിയമനം നൽകുന്ന തസ്തികകളിൽ അല്ല സ്ഥിരപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അതിനാൽ ഇതിൽ പുതുമയില്ലെന്നുമാണ് സർക്കാർ പറയുന്നത്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നുംമന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഉദ്യോഗാർഥികളുടെ സമരം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല.താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പിഎസ്.സിക്ക് വിട്ട തസ്തികകളിൽ ഏതെങ്കിലും വകുപ്പുകൾ താല്ക്കാലിക നിയമനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മന്ത്രിസഭ നിർദേശിച്ചു. താല്ക്കാലികക്കാരെ നിയമിക്കുന്ന ഒരു തസ്തിക പോലും പി.എസ്.സിക്ക് വിട്ടതല്ല എന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. അത്തത്തിൽ ഒരു നിയമനം പോലും നടക്കാൻ പാടില്ലെന്നും വകുപ്പ് മേധാവികളോട് മുഖ്യമന്ത്രി നിർദേശിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.
content highlights:cabinet takes decision to regularize the appointment of morethan 100 employees in varius departments
Related News
Comments