News

Get the latest news here

വൈറലായി കൂട്ടത്തല്ല്; ഒടുവില്‍ 'ചാച്ചായും' മറ്റുള്ളവരും പോലീസിന്റെ പിടിയില്‍

ന്യൂഡൽഹി: കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായ കൂട്ടത്തല്ലിൽ ഉൾപ്പെട്ട എട്ട് പേർ പോലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ഭാഗ്പതിൽ ഇരുവിഭാഗം ചാട്ട് വിൽപ്പനക്കാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കൂട്ടത്തല്ലിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭാഗ്പാതിലെ തിരക്കേറിയ തെരുവിലാണ് പട്ടാപ്പകൽ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വടികൊണ്ട് ഇരുകൂട്ടരും പരസ്പരം പൊതിരെ തല്ലുകയായിരുന്നു. ദൃക്സാക്ഷികളിലൊരാൾ വീഡിയോ പകർത്തി ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. നിമിഷങ്ങൾക്കകം വീഡിയോ വൈറലായി. നിരവധിപേരാണ് കൂട്ടത്തല്ലിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഉൾപ്പെടെ പങ്കുവെച്ചത്.


8 arrested by @baghpatpolice over this rather dramatic fight that started between two chaat shop owners over attracting customers to their respective shops ! pic.twitter.com/HZ1A9ZWml2
— Alok Pandey (@alok_pandey) February 22, 2021



ചെമ്പൻനിറത്തിൽ വലിയ മുടിയുള്ള ഒരാളായിരുന്നു കൂട്ടത്തല്ലിലെ ശ്രദ്ധാകേന്ദ്രം. വീഡിയോ പങ്കുവെച്ച പലരും ഇയാളെ ഐൻസ്റ്റീൻ എന്നുവരെ വിളിച്ചു. എന്തായാലും വീഡിയോ വൈറാലയതോടെ സംഘർഷമുണ്ടാക്കിയവരെ ഭാഗ്പത് പോലീസ് പിടികൂടുകയായിരുന്നു.


#WATCH Baghpat: Clash breaks out between two groups of chaat shopkeepers over the issue of attracting customers to their respective shops, in Baraut. Police say, "Eight people arrested, action is being taken. There is no law & order situation there."

(Note: Abusive language) pic.twitter.com/AYD6tEm0Ri
— ANI UP (@ANINewsUP) February 22, 2021



ചാട്ട് വിൽപ്പനക്കാർ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് പിടികൂടുന്നതിന് മുമ്പ് വീഡിയോയിലെ താരമായ ചാച്ചാ എന്ന് ആളുകൾ വിളിച്ച വലിയ മുടിയുള്ള ഹരീന്ദർ എന്ന വ്യക്തിയും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സമീപത്തായി പുതിയ ചാട്ട് വിൽപ്പനക്കാർ വന്നതോടെ കച്ചവടത്തിൽ കടുത്ത മത്സരമായി. മാത്രമല്ല, ഇവർ എന്റെ കടയിലെ ഉത്പന്നങ്ങൾ ഗുണനിലവാരമില്ലെന്ന് പ്രചരിപ്പിച്ചു. എന്റെ ഉപയോക്താക്കളെ അവരുടെ കടയിലേക്ക് എത്തിച്ചു. തലേദിവസത്തെ ഭക്ഷണമാണ് ഞാൻ വിൽക്കുന്നതെന്ന് വരെ പറഞ്ഞുണ്ടാക്കി. നാലോ അഞ്ചോ തവണയോ ഇതാവർത്തിച്ചു. ഇതോടെയാണ് വഴക്കുണ്ടായത്- ഹരീന്ദർ പറഞ്ഞു. എന്നാൽ വീഡിയോ വൈറലായി മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ ഹരീന്ദർ ഉൾപ്പെടെയുള്ളവരെ പോലീസ് കൈയോടെ പിടികൂടി. നിലവിൽ എട്ടുപേരാണ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.


#UPDATE | Eight people have been arrested in connection with the clash that broke out between two groups of shopkeepers in Baraut area of Baghpat earlier today: Baghpat Police pic.twitter.com/xwoGVBEGav
— ANI UP (@ANINewsUP) February 22, 2021



Content Highlights:baghpat fight viral video eight arrested by police
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.