News

Get the latest news here

സ്റ്റാര്‍ലിങ്കിലൂടെ ഇന്റര്‍നെറ്റ് വേഗം 300 mbps എത്തിക്കുമെന്ന് ഇലോണ്‍ മസ്‌ക്

സ്പേസ് എക്സിന്റെ ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനമായ സ്റ്റാർ ലിങ്കിലൂടെ ഈ വർഷം ഇരട്ടിവേഗത്തിൽ ഇന്റർനെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി മേധാവി ഇലോൺ മസ്ക്. സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് വേഗം സെക്കന്റിൽ 130 എംബി വരെ ലഭിച്ചെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയെന്നോണമാണ് ഈ വർഷം അവസാനത്തോടെ 300 എംബിപിഎസിലേക്ക് വേഗം വർധിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചത്.

ഇന്ന് നമ്മൾക്കാർക്കും ലഭിക്കാത്ത അത്രയും വേഗമാണ് മസ്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നഗര പ്രദേശങ്ങളിൽ എപ്പോഴും സെല്ലുലാർ നെറ്റ് വർക്കിനായിരിക്കും മുൻതൂക്കം ഉണ്ടാവുകയെന്നും ജനത്തിരക്ക് കുറഞ്ഞ മേഖലകളിലാണ് ഉപഗ്രഹ ഇന്റർനെറ്റ് ഫലപ്രദമാവുകയെന്നും മസ്ക് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.


Speed will double to ~300Mb/s & latency will drop to ~20ms later this year
— Elon Musk (@elonmusk) February 22, 2021



നിലവിൽ 50 മുതൽ 150 എംബിപിഎസ് വരെയാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന വേഗം. ഇപ്പോൾ നൽകുന്ന പരമാവധി വേഗത്തിന്റെ ഇരട്ടിയാണ് മസ്ക് ഇവാഗ്ദാനം ചെയ്യുന്നത്.

സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ലേറ്റൻസി 20 മില്ലി സെക്കന്റിലേക്ക് കുറയ്ക്കാനാവുമെന്നും മസ്ക് പറഞ്ഞു. ഉപയോക്താവ് പങ്കുവെച്ചസ്ക്രീൻഷോട്ടിൽ 34 മില്ലിസെക്കന്റ്, 44 മില്ലി സെക്കന്റ് എന്നിങ്ങനെയാണ് കാണിക്കുന്നത്. ബീറ്റാ കിറ്റിൽ20 മില്ലി സെക്കന്റ് മുതൽ 40 മില്ലി സെക്കന്റ് വരെ പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്.


Most of Earth by end of year, all by next year, then it's about densifying coverage.

Important to note that cellular will always have the advantage in dense urban areas.

Satellites are best for low to medium population density areas.
— Elon Musk (@elonmusk) February 22, 2021



നൂറ് ഡോളർ ചെലവിട്ട് സ്റ്റാർലിങ്ക് ബുക്ക് ചെയ്യുന്ന ഉപയോക്താവിനെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനമാണ് മസ്ക് നടത്തിയത് എങ്കിലുംപറഞ്ഞ സമയത്തിനുള്ളിൽ ഇത് യാഥാർത്ഥ്യമാവുമോ എന്ന് കണ്ടറിയണം. അതേസമയം, സ്റ്റാർലിങ്ക് പദ്ധതി കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ടെന്ന് ഈ പ്രഖ്യാപനം വ്യക്തമാക്കുന്നു. സ്റ്റാർ ലിങ്കിന് വേണ്ടിയുള്ള ഉപഗ്രഹങ്ങൾ കമ്പനി തുടരെ തുടരെ വിക്ഷേപിച്ചു വരികയാണ്.

ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാർലിങ്ക്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല എത്തിച്ചേരാത്ത ഒറ്റപ്പെട്ട ഇടങ്ങളിലുൾപ്പടെ അതിവേഗ ഇന്റർനെറ്റ് സേവനമെത്താൻ ഈ പദ്ധതി സഹായിക്കും.

Content Highlights:Elon Musk says Starlink internet speeds will double this year
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.