By
Admin
/
Feb 23, 2021 //
Editor's Pick /
ചൈനീസ് വാക്സിന് ഉപയോഗിച്ചേക്കില്ലെന്ന് ശ്രീലങ്ക; 1.35 കോടി ആസ്ട്രസെനക ഡോസുകള്‍ വാങ്ങും
കൊളംബോ: കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ ചൈനീസ് വാക്സിനുകൾ ഉപയോഗിക്കാൻ സാധ്യതയില്ലെന്ന് ശ്രീലങ്ക. ചൈനീസ്, റഷ്യൻ വാക്സിനുകൾ ഒഴിവാക്കി ആസ്ട്രസെനക വാക്സിൻ മാത്രം ഉപയോഗിച്ച് രണ്ടാംഘട്ട വാക്സിനേഷൻ നടത്താനാണ് സാധ്യതയെന്ന് സർക്കാർ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു.
1.35 കോടി ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകൾക്ക് ശ്രീലങ്ക ഓർഡർ നൽകിക്കഴിഞ്ഞു. ഇന്ത്യ സമ്മാനിച്ച അഞ്ച് ലക്ഷം ഡോസുകൾക്ക് പുറമെയാണിത്. ചൈനീസ് വാക്സിനുകളുടെ മൂന്നാംഘട്ട പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് ശ്രീലങ്കൻ അധികൃതർ പറയുന്നത്.
വാക്സിനേഷന്റെ ഒന്നാംഘട്ടത്തിൽ തന്നെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ആസ്ട്രസെനക വാക്സിന്റെ ഒരു കോടി ഡോസുകൾക്ക് ശ്രീലങ്ക ഓർഡർ നൽകിയിരുന്നു. രണ്ടാംഘട്ടം മുൻനിർത്തി യു.കെയിലെ ആസ്ട്രസെനക ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടാണ് 35 ലക്ഷം ഡോസുകൾകൂടി വാങ്ങാനൊരുങ്ങുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് ശ്രീലങ്കയ്ക്ക് കോവിഡ് വാക്സിന്റെ അഞ്ചുലക്ഷം ഡോസുകൾ ഇന്ത്യ സമ്മാനിച്ചത്. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപാക്സെ ഇന്ത്യയോട് നന്ദി പറഞ്ഞിരുന്നു.
Content Highlights:Sri Lanka Orders 13.5 Million AstraZeneca Doses, Likely to Drop Chinese Vaccines
Related News
Comments