News

Get the latest news here

സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വര്‍ണക്കടത്ത് നടത്താം- രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

കേരള മുഖ്യമന്ത്രിയുടെ ഓഫീസുള്ള ഒരാൾക്കെതിരെയുള്ള കേസുകൾ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തിൽ എനിക്ക് വലിയ ആശയകുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ബിജെപിയെ എതിരിട്ടാൽ 24 മണിക്കൂറും നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ഇവിടുത്തെ കേസുകളിൽ കേന്ദ്ര ഏജൻസികൾ പതുക്കെ പതുക്കെ പോകുന്നതിന് കാരണം ഒന്നേയുള്ളൂ. അതിന്റെ കാരണം നിങ്ങൾക്കറിയാമെന്നും രാഹുൽ പറഞ്ഞു.

ഏറ്റവും കൂടുതൽ ഊർജ്ജസ്വലരായ യുവാക്കളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യർക്ക്ജോലികിട്ടാത്തത്.

നിങ്ങൾ ഇടതുപക്ഷത്തിൽ പെട്ട ഒരാളാണെങ്കിൽ ഇവിടെ നിങ്ങൾക്ക് ജോലി ലഭിക്കും. നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കിൽ ഏതളവ് വരെ സ്വർണകള്ളക്കടത്തിനും അനുവദിക്കും. നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും ആ ജോലി ചെയ്യാൻ സാധിക്കും.

പക്ഷേ ഇതൊന്നുമല്ലാത്ത കൊടിപിടിക്കാത്ത ചെറുപ്പാക്കാരാണെങ്കിൽ ജോലിക്ക് വേണ്ടി നിങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തണം. നിരാഹാര സത്യാഗ്രഹം കിടക്കുന്നവർ മരിക്കാൻ ആയാൽ പോലും ഇവിടുത്തെ മുഖ്യമന്ത്രിക്ക് ഒരു പ്രശ്നവുമില്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ബിജെപി സർക്കാരിനെതിരെയും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

Content Highlights:Congress leader Rahul Gandhi criticized kerala government and the BJP
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.