News

Get the latest news here

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് മുൻ ഗൺമാനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കളുടെ പരാതി. തുമ്പ പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്.

ജയഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ജയഘോഷിന്റെ സ്കൂട്ടർ നേമം പോലീസിനു ലഭിച്ചു.

തന്റെ മാനസികനില വളരെ സംഘർഷത്തിലാണെന്നും തൽക്കാലം മാറിനിൽക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്.

സ്വർണ്ണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.