News

Get the latest news here

ഗുജറാത്തിലേതിന് സമാനമായ മികച്ച തിരഞ്ഞെടുപ്പ് ഫലമാകും ബംഗാളിലും- അമിത് ഷാ

ന്യൂഡൽഹി: ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെപ്പിൽ നേടിയ വൻ വിജയത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയേയും സംസ്ഥാന നേതാക്കളേയും അഭിനന്ദിച്ച് ആഭ്യന്തര അമിത് ഷാ. തിരഞ്ഞെടുപ്പ് നടന്ന 85 ശതമാനം സീറ്റിലും ബിജെപിക്ക് വിജയിക്കാനായി. 44 സീറ്റുകളിൽ മാത്രം ജയിച്ച് കോൺഗ്രസ് തകർന്നുവെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ആറിലും തൂത്തുവാരിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.

ഗുജറാത്ത് വീണ്ടും ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വോട്ടെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു. മോദി ജിയുടെ നേതൃത്വത്തിൽ ആരംഭിച്ച വികാസ് യാത്ര ബി.ജെ.പി തുടരുന്നു. ഇന്നത്തെ ഫലങ്ങൾ ഗുജറാത്തിലെ മികച്ച ഫലങ്ങളിലൊന്നാണ് അമിത് ഷാ പറഞ്ഞു.

കർഷകരുടെ പ്രതിഷേധം, കോവിഡ് തുടങ്ങിയ വിഷയങ്ങളിൽ പലതരം തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഇതിന് ശേഷമുള്ള വോട്ടെടുപ്പ് ഫലങ്ങൾ ഈ തെറ്റിദ്ധാരണകളെ തകർക്കുന്നു. ലഡാക്ക് മുതൽ ഹൈദരാബാദും ഗുജറാത്തും വരെ ഇത് പ്രതിഫലിക്കുന്നു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലങ്ങളും മികച്ചതായിരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ പല സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം നഷ്ടമായി.പലയിടത്തും മൂന്നും നാലും സ്ഥാനങ്ങളിലായി. കോൺഗ്രസ് നേതാക്കൾക്ക് ആത്മ പരിശോധന നടത്താൻ ഇതൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:amit shah about bjp gujrat election win
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.