News

Get the latest news here

‘രണ്ടായിരം’ പിൻവലിയുന്നു; ‘അഞ്ഞൂറ്’ പറപറക്കുന്നു...

തൃശ്ശൂർ: എ.ടി.എമ്മുകളിൽനിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചുതുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള ആർ.ബി.െഎ. നയത്തിെന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മാത്രമേ ഇപ്പോൾ 2000 രൂപ നോട്ടുകൾ ലഭിക്കുന്നുള്ളൂ.

പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം ഓരോ സാമ്പത്തികവർഷവും കുറച്ചുകൊണ്ടുവരികയാണെന്ന് ആർ.ബി.െഎ. വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2018 മാർച്ചിലെ ആർ.ബി.ഐ. കണക്കുപ്രകാരം 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. 2019-മാർച്ചിൽ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം 500 രൂപ നോട്ടുകളുടെ വിനിമയം കുത്തനെ ഉയരുകയാണ്. 2018-19-ൽ 500 രൂപ കറൻസികൾ ആകെ നോട്ടുകളുടെ വിനിമയത്തിെന്റ 51 ശതമാനമായിരുന്നത് 2019-20-ൽ 60.8 ശതമാനമായും 2021-ഓടെ 70 ശതമാനത്തോളവുമെത്തി.

നിലവിൽ 2000 രൂപയുടെ പുതിയ നോട്ടുകൾ ക്യാഷ് ചെസ്റ്റുകളിൽ എത്തുന്നില്ല. എ.ടി.എമ്മുകളിൽ 2000 രൂപ നോട്ടുകൾക്ക് പകരം കൂടുതൽ 500, 200, 100 രൂപ നോട്ടുകൾ ഉൾപ്പെടുത്താനാവുംവിധം മിക്ക ബാങ്കുകളും എ.ടി.എമ്മുകളിൽ കാസറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്.

Content Highlights:2000 currency note withdrawal from atm
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.