News

Get the latest news here

രാഹുല്‍ ഗാന്ധിയെ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.രാഹുൽ മാതൃകാ പെരുമാറ്റംച്ചട്ടം ലംഘിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.

കന്യാകുമാരിയിലെ മുളകുംമൂട് സെന്റ് ജോസഫ് മെട്രിക് സ്കുളിൽ രാഹുൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബിജെപി നേതാവ് വി ബാലചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചു. യുവാക്കളെ മറ്റൊരു സ്വാതന്ത്ര സമരത്തിന് പ്രേരിപ്പിച്ചതിന് രാഹുലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

രാജ്യത്ത് ഇപ്പോഴുള്ളത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള സാഹചര്യമാണെന്ന് രാഹുൽ പ്രസംഗിച്ചിരുന്നു. ഇതിനെ മറികടക്കാൻ ബ്രിട്ടീഷുകാരെ നേരിട്ട രീതിയിൽ യുവതലമുറ സമരത്തിനിറങ്ങണമെന്നും രാഹുൽ നിർദേശിച്ചിരുന്നു. ഇതിനെതിരേയാണ് ബിജെപി രംഗത്തെത്തിയത്. വിദ്വേഷമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഹുൽ യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് പ്രേരിപ്പിച്ചതെന്നും നിയമംവഴി സ്ഥാപിതമായ സർക്കാരിനോടുള്ള അനാദരവാണിതെന്നും ബിജെപി ആരോപിച്ചു.

content highlights:restrain Rahul Gandhi from campaigning in Tamilnadu bjp plea to election commission




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.