News

Get the latest news here

ഏറ്റുമാനൂർ വിട്ടുനല്‍കിയേക്കും; കേരള കോൺഗ്രസുമായി ധാരണയിലേക്ക്

തിരുവനന്തപുരം: ഏറ്റുമാനൂർ വിട്ടുനൽകി ജോസഫ് ഗ്രൂപ്പുമായുള്ള തർക്കംതീർക്കാൻ യു.ഡി.എഫിൽ ധാരണ. കോട്ടയത്ത് കോൺഗ്രസ്-അഞ്ച്, കേരള കോൺഗ്രസ് ജോസഫ്- മൂന്ന് എന്നിങ്ങനെയാണ് സീറ്റുവിഭജനം.

ഒമ്പതുസീറ്റാണ് ജോസഫ് ഗ്രൂപ്പിന് നൽകാൻ നിലവിൽ ധാരണ. ഒരുസീറ്റുകൂടി അവർ ചോദിക്കുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

കേരള കോൺഗ്രസിനുള്ള സീറ്റുകൾ: കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, കുട്ടനാട്.

കോട്ടയത്ത് കോൺഗ്രസിന് പുതുപ്പള്ളി, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ ലഭിക്കും. ഏറ്റുമാനൂരിനെച്ചൊല്ലിയാണ് കോൺഗ്രസുമായുള്ള തർക്കം അവസാനംവരെയും നീണ്ടത്. പത്തുസീറ്റെന്ന ആവശ്യവും തർക്കത്തിന് കാരണമായി.

പത്താമത്തെ സീറ്റായി പേരാമ്പ്ര വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, 40 വർഷമായി കേരള കോൺഗ്രസ് തോൽക്കുന്ന പേരാമ്പ്ര വിട്ടുനൽകണമെന്നും തങ്ങൾക്ക് വിജയപ്രതീക്ഷയുള്ള സ്ഥാനാർഥിയുണ്ടെന്നും കോൺഗ്രസ് അറിയിച്ചു. കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്തിനെയാണ് കോൺഗ്രസ് പേരാമ്പ്രയിൽ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

സ്ഥാനാർഥികളെക്കുറിച്ചുള്ള കേരളകോൺഗ്രസിലെ ഏകദേശ ധാരണയിങ്ങനെ

തൊടുപുഴ- പി.ജെ. ജോസഫ്

കടുത്തുരുത്തി- മോൻസ് ജോസഫ്

ഇടുക്കി- ഫ്രാൻസിസ് ജോർജ്

കോതമംഗലം- ഷിബു തെക്കുംപുറം

ചങ്ങനാശ്ശേരി - വി.ജെ. ലാലി/സാജൻ ഫ്രാൻസിസ്

തിരുവല്ല- ജോസഫ് എം. പുതുശ്ശേരി/വർഗീസ് മാമ്മൻ

കുട്ടനാട്- ജേക്കബ് എബ്രഹാം

ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടൻ

ഏറ്റുമാനൂർ -പ്രിൻസ് ലൂക്കോസ്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.