News

Get the latest news here

ഡോളര്‍-സ്വര്‍ണ്ണക്കടത്ത് വിഷയങ്ങളില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി അമിത് ഷാ;കോണ്‍ഗ്രസിന് വിമര്‍ശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെസമാപന വേദിയിലായിരുന്നു ഇത്.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നത് കേരള മുഖ്യമന്ത്രി പറയുന്നത് കേട്ടു. ഡോളർ കടത്ത്-സ്വർണക്കടത്ത് കേസുകളിലെ പ്രധാനപ്രതി മുഖ്യമന്ത്രിയുടെ ഓഫീസിൽ അല്ലേ ജോലി ചെയ്തിരുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ സർക്കാർ പ്രതിമാസം മൂന്നുലക്ഷം രൂപ ശമ്പളമായി നൽകിയിരുന്നോ ഇല്ലയോ എന്ന കാര്യം ജനങ്ങളോടു പറയണമെന്നും അമിത് ഷാ പറഞ്ഞു.

വിമാനത്താവളത്തിൽവെച്ച്കസ്റ്റംസ്അനധികൃത സ്വർണം കണ്ടെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ഉണ്ടാക്കിയോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഇ.ഡി.-കസ്റ്റംസ് ഓഫീസർമാർ ആക്രമിക്കപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രി വിശദമായ അന്വേഷണം നടത്തിയോ എന്നും ഷാ ആരാഞ്ഞു.


You (Kerala CM) should tell if the CM office put pressure when illegal gold was recovered by the Customs at the airport or not. ED and Customs officers were attacked. Has he conducted a detailed investigation in this case?: Home Minister Amit Shah pic.twitter.com/CVXMBkyIaH
— ANI (@ANI) March 7, 2021

കോൺഗ്രസിനു നേർക്കും അമിത് ഷാ രൂക്ഷമായ വിമർശനം ഉന്നയിച്ചു. കമ്യൂണിസ്റ്റുകളുമായി സഖ്യം ചേർന്നാണ് പശ്ചിമ ബെംഗാളിൽ കോൺഗ്രസ് മത്സരിക്കുന്നത്. ഇവിടെ അവർ പരസ്പരം മത്സരിക്കുകയാണ്. കേരളത്തിൽ കോൺഗ്രസ് മുസ്ലിം ലീഗുമായി സഖ്യത്തിലാണ്. പശ്ചിമ ബെംഗാളിൽ അവർ ഫുർഫുറ ഷരീഫുമായി സഖ്യം ചേർന്നിരിക്കുന്നു. മഹാരാഷ്ട്രയിൽ അവർ ശിവസേനയ്ക്കൊപ്പമാണ്. നിങ്ങൾ എങ്ങോട്ടേക്കാണ് പോകുന്നത്- ഷാ ചോദിച്ചു.

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം നടക്കുകയാണ്. കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ളതല്ല, അഴിമതി നടത്താനുള്ള മത്സരം. യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോൾ അവർ സോളാർ അഴിമതി നടത്തും. എൽ.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ ഡോളർ കടത്തും സ്വർണക്കടത്തും നടത്തും- അമിത് ഷാ വിമർശിച്ചു.

content highlights: amit shah asks questions to chief minister pinarayi vijayan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.