By
Admin
/
Mar 09, 2021 //
Editor's Pick /
കോങ്ങാട്ട് സിപിഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം
പാലക്കാട്: കോങ്ങാട്ട്സിപിഎം പരിഗണിക്കുന്ന സ്ഥാനാർത്ഥി ശാന്തകുമാരിയെ മത്സരിപ്പിക്കുന്നതിൽ എതിർപ്പ്. ഒമ്പതിൽ എട്ട് ലോക്കൽ കമ്മിറ്റികളും എതിർത്തു. പകരം പട്ടിക വർഗത്തിൽപ്പെട്ട പ്രാദേശിക നേതാക്കളുടെ പേരുകൾ യോഗത്തിൽ ഉന്നയിച്ചു.
മണ്ണൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഒ.വി സ്വാമിനാഥൻ,കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്സുബ്രമഹ്ണ്യൻ ഈ രണ്ട് പേരുകളിൽ ഏതെങ്കിലും ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ലോക്കൽകമ്മിറ്റികളുടെ നിലപാട്.
എൻ.എൻ കൃഷ്ണദാസിന്റെ അധ്യക്ഷതയിലായിരുന്നു മണ്ഡലം കമ്മിറ്റി യോഗം. ശാന്തകുമാരിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് നിലപാട് എടുത്ത ലോക്കൽ കമ്മിറ്റികൾ കോങ്ങാട്ട് പ്രാദേശിക നേതാവ് മതിയെന്നും എൻ.എൻ. കൃഷ്ണദാസിനെ അറിയിച്ചു. കൃഷ്ണദാസ് ലോക്കൽ കമ്മിറ്റികളുടെ നിലപാട് ഉന്നത നേതൃത്വത്തെ അറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Protest against CPM candidate Kongad
Related News
Comments