By
Admin
/
Mar 30, 2021 //
Editor's Pick /
വയറുവേദന; ശരത് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: മുൻ കേന്ദ്രമന്ത്രിയും എൻസിപി പാർട്ടി അധ്യക്ഷനുമായ ശരത് പവാറിനെ ശക്തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
കഴിഞ്ഞ ദിവസം വൈകുന്നേരം എൻസിപി വക്താവ് നവാബ് മാലിക് ആണ് ശരത് പവാറിന് സുഖമില്ലെന്നുള്ള കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശരത് പവാറിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിശോധനയിൽ പിത്താശയത്തിൽ കല്ല് ഉണ്ടെന്ന് കണ്ടെത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായി മാലിക്അറിയിച്ചിരുന്നു.
Content Highlights:Sharad Pawar Admitted To Mumbai Hospital After Pain In Abdomen
Related News
Comments