News

Get the latest news here

മാർക്സിസം എന്നെന്തിനെഴുതി? വധഭീഷണിയെക്കുറിച്ച് മുരുകൻ കാട്ടാക്കട

കവിയും ​ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ വധഭീഷണിയെന്നു പരാതി.നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഗാനങ്ങൾ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാൾ മുരുകൻ കാട്ടാക്കടയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. മുരുകൻ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന ​ഗാനത്തിൽ ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം എന്ന വരികളുണ്ടായിരുന്നു. എന്തിന് മാർക്സിസം എന്നെഴുതി എന്നു പറഞ്ഞാണ് വധഭീഷണി മുഴക്കിയതെന്ന് കവി പറയുന്നു.രാത്രി തുടങ്ങി പുലരുവോളം കവിതയുടെ പേരിൽ വധഭീഷണി മുഴക്കിയെന്നും മുരുകൻ കാട്ടാക്കട പറയുന്നു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.