News

Get the latest news here

കോവിഡ് വാക്‌സിന്‍ വിതരണം വൈകുന്നു; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക്കയുടെ വക്കീല്‍ നോട്ടീസ്

ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണം വൈകുന്നതിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്(എസ്ഐഐ) വക്കീൽ നോട്ടീസ് അയച്ച് ആസ്ട്രസെനക്ക കമ്പനി. സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്. ആസ്ട്ര സെനക്കയും ഓക്സ്ഫഡ് സർവകലാശാലയുംചേർന്ന്നിർമിച്ച വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്ഉത്പാദിപ്പിക്കുന്നത്.

രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് മുൻഗണന കൊടുത്തുള്ള വാക്സിൻ വിതരണമായതിനാലാണ് ഉടമ്പടിക്കനുസരിച്ച് വാക്സിൻ ആസ്ട്രസെനക്ക കമ്പനിക്ക് നിർമ്മിച്ചു നൽകാൻ കഴിയാത്തതെന്ന് പുനാവാല അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

"വാക്സിൻ വിതരണത്തിൽ കാലതാമസമുണ്ടായതിനാൽഅസ്ട്രാസെനെക്ക ഞങ്ങൾക്ക് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്. രഹസ്യാത്മക സ്വഭാവമുള്ള നോട്ടീസായതിനാൽ അതേക്കുറിച്ച്എനിക്ക് കൂടുതൽ പറയാൻ കഴിയില്ല. പക്ഷേ ഇന്ത്യയ്ക്കകത്തുള്ള വിതരണത്തിന് മുൻഗണന നൽകിയതിനാൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഉടമ്പടി പ്രകാരം പ്രവർത്തിക്കാൻ കഴിയുന്നില്ല എന്ന വിഷയം പരിഹാരിക്കാനുള്ള എല്ലാ വഴികളും ഞങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ എന്തുചെയ്യാനാകുമെന്നാണ് സർക്കാരും ആലോചിക്കുന്നത് പൂനാവാല ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

"പുതിയ ഫാക്ടറി സ്ഥാപിച്ച് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദേശം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അധിക പ്രവർത്തനച്ചെലവുകൾ കണക്കിലെടുത്ത്എസ്ഐഐ ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ട്. 1500 കോടി രൂപ ഏപ്രിലിൽ വായ്പയെടുമുണ്ട്", പൂനാവാല പറഞ്ഞു.

ഈ തുക ലഭിക്കുന്നതോടെ കോവിഷീൽഡിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ കഴിയുമെന്നും പുനെ വാല പറഞ്ഞു.

content highlights:AstraZeneca sent legal notice to Serum Institute of India over delays in COVID vaccine supply
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.