News

Get the latest news here

കവി മുരുകന്‍ കാട്ടാക്കടയ്‌ക്കെതിരെ വധഭീഷണി; പോലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്കെതിരെ വധഭീഷണി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഗാനങ്ങൾ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാൾ മുരുകൻ കാട്ടാക്കടയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. മുരുകൻ കാട്ടാക്കടയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി ക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും മുരുകൻ കാട്ടാക്കട പരാതി നൽകി.

മുരുകൻ കാട്ടാക്കട എഴുതിയ മനുഷ്യനാകണം എന്ന ഗാനം എൽ.ഡി.എഫ് സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പ് വേദികളിൽ ഉപയോഗിച്ചിരുന്നു. ജ് നല്ല മനുശനാകാൻ നോക്ക് എന്ന നാടകത്തിന്റെ രചയിതാവ് ഇ.കെ.അയമു വിന്റെ ജീവിതം ചിത്രീകരിക്കുന്ന ചോപ്പ് എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ഈ ഗാനം. ഇതുമായി ബന്ധപ്പെട്ടാണ് വധ ഭീഷണി ഉയർന്നിരിക്കുന്നത്.

വധഭീഷണിയിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. ഉന്നതമായ മനുഷ്യസ്നേഹം മുന്നോട്ട് വെച്ച് ജനാധിപത്യത്തിനും സർഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് സംഘം വ്യക്തമാക്കി. കവിക്ക് നേരെ നടന്ന വധഭീഷണിയിൽ കേരള മെമ്പാടും സർഗാത്മകപ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് പു.ക.സ. സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ഷാജി എൻ. കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഡി.വൈ.എഫ്.ഐ. ഉൾപ്പടെയുള്ള സംഘടനകളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Content Highlights: Malayalam poet, lyricist Murugan Kattakada receives death threat over song
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.