News

Get the latest news here

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു

റായ്പുർ : ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ സിആർപിഎഫ് ജവാനെ വിട്ടയച്ചു. ഈ മാസം നാലിന് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.

സിആർപിഎഫ് കമാൻഡോ രാകേശ്വർ സിങ്ങിനെ മോചിപ്പിച്ചു എന്ന വിവരമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്നത്.

ജമ്മു സ്വദേശിയാണ് 35 വയസ്സുള്ള രാകേശ്വർ സിങ്. അച്ഛനെ വിട്ടുനൽകണമെന്ന് ജവാന്റെ അഞ്ചുവയസ്സുകാരിയായ മകൾ കണ്ണീരോടെ മാവോവാദികളോട് അഭ്യർഥിക്കുന്ന വീഡിയോ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു.

രാകേശ്വർ സിങ് തങ്ങളുടെ ഒപ്പമുണ്ടെന്നും പരിക്കുകളൊന്നും ഇല്ലെന്നും മാവോവാദികൾ ഫോണിലൂടെ അറിയിച്ചതായി സുക്മയിലെ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ കഴിഞ്ഞദിവസം പോലീസിനെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പില്ലെന്നും മാവോവാദികൾ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയോ രാകേശ്വർ സിങ്ങിന്റെ ഫോട്ടോയോ പുറത്തുവിട്ടിട്ടില്ലെന്നും ബസ്തർ റേഞ്ച് ഐ.ജി. പി. സുന്ദർരാജ് പറഞ്ഞു.

ശനിയാഴ്ച തെക്കൽഗുഡ-ജൊനഗുഡ ഗ്രാമങ്ങളിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിൽ 22 ജവാന്മാർ വീരമൃത്യു വരിച്ചു. 31 പേർക്ക് പരിക്കേറ്റു. സി.ആർ.പി.എഫ്. കോബ്രവിഭാഗത്തിലെ ഏഴുപേരും ബസ്തരിയ ബറ്റാലിയനിലെ ഒരാളും ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ടുപേരും പ്രത്യേക ദൗത്യസംഘത്തിലെ ആറുപേരുമാണ് മരിച്ചത്.

മൻഹാസിന്റെ മോചനത്തിന് മധ്യസ്ഥനെ നിയമിക്കാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്ച മാവോവാദികളുടെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് വികല്പിന്റെ പേരിൽ ഹിന്ദിയിൽ പ്രസ്താവനയിറക്കിയിരുന്നു. തുടർന്ന് ഛത്തീസ്ഗഢ് സർക്കാർ മുൻകൈയ്യെടുത്ത് മധ്യസ്ഥനെ നിയോഗിച്ചിരുന്നു.


Chhattisgarh: CoBRA jawan Rakeshwar Singh Manhas brought to CRPF camp, Bijapur after he was released by Naxals pic.twitter.com/eSb9DvVyH2
— The Times Of India (@timesofindia) April 8, 2021



content highlights:Chhattisgarh Maoists release abducted CRPF commando


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.