News

Get the latest news here

ഐസിസിയുടെ ഈ മാസത്തെ താരം; പട്ടികയില്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറും

ദുബായ്: മാർച്ച് മാസത്തിലെ ഐ.സി.സിയുടെ മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള പട്ടികയിൽ ഇന്ത്യൻ താരം ഭുവനേശ്വർ കുമാറും.

പരിക്ക് കാരണം മാസങ്ങളോളം പുറത്തിരുന്ന ഭുവനേശ്വർ അടുത്തിടെ സമാപിച്ച ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലാണ് മടങ്ങിയെത്തിയത്.

പുരുഷ വിഭാഗത്തിൽ ഭുവിക്കൊപ്പം അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനും സിംബാബ്വെയുടെ സീനൻ വില്യംസുമാണ് മാർച്ച് മാസത്തിലെ താരത്തിന്റെ പട്ടികയിലുള്ളത്.

അതേസമയം വനിതാ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീക്കൊപ്പം ഇന്ത്യയുടെ രാജേശ്വരി ഗെയ്ക്വാദ്, പൂനം റൗത്ത് എന്നിവരും ഇടംനേടി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ അഞ്ച് ട്വന്റി 20 മത്സരങ്ങളിൽ നിന്ന് മികച്ച എക്കണോമി റേറ്റിൽ പന്തെറിഞ്ഞ് നാല് വിക്കറ്റും നേടി.

Content Highlights: Bhuvneshwar Kumar nominated for ICC Player of the Month
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.