News

Get the latest news here

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ല. രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. എങ്കിലും കൂടുതൽ ശ്രദ്ധ ലഭിക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ മാറ്റി.

മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട്ചെയ്യാനെത്തിയത്.

മുഖ്യമന്ത്രി കണ്ണൂരിൽ ക്വാറന്റീനിൽകഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു.


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.